പലിശ നിരക്കുകളില്‍ നിര്‍ണായക മാറ്റവുമായി പുതിയ വായ്പാ നയം

റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നാലര വര്‍ഷത്തിനു ശേഷമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കു വര്‍ധിപ്പിക്കുന്നത്. റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും കാല്‍ ശതമാനം കൂട്ടിയിട്ടുണ്ട്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ 6 ശതമാനവുമായി. ഇതോടെ ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്നേക്കും. ഇത് വാണിജ്യ വ്യവസായ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും.

സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്‌എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. മൂന്നു ദിവസം നീണ്ടു നിന്ന യോഗത്തിനു ശേഷമാണ് പുതിയ വായ്പാ നയത്തിൽ ധാരണയായത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് പുതിയ വായ്പാനയത്തിന്‍റെ രൂപീകരണത്തിനു പിന്നിൽ. പണപ്പെരുപ്പം നാലു ശതമാനത്തിലേയ്ക്ക് താഴ്ത്തണമെന്ന പ്രഖ്യാപിത ലക്ഷ്യം ഇതുവരെ സാധിക്കാൻ കഴിഞ്ഞിട്ടില്ല. ഇതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി

You must be logged in to post a comment Login