പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍

black-money

ന്യൂഡല്‍ഹി: അടിസ്ഥാന നിരക്ക് കാല്‍ ശതമാനം റിസര്‍വ് ബാങ്ക് കുറച്ചതിനെത്തുടര്‍ന്ന് വിവിധ ബാങ്കുകള്‍ പലിശ നിരക്ക് നേരിയ തോതില്‍ കുറച്ചു. കുറഞ്ഞ നിരക്ക് ഈ മാസം 10നു നിലവില്‍ വരും.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് നിരക്കുകളില്‍ 0.15% വരെ കുറവു വരുത്തി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 0.05% നിരക്കു കുറച്ചു. 17നു നിലവില്‍ വരും. കര്‍ണാടക ബാങ്കും 0.05% കുറവു വരുത്തിയിട്ടുണ്ട്.

You must be logged in to post a comment Login