പല്ലടത്തപ്പനാരുടെ പല്ലടത്തപ്പനാരുടെ ചെന്തമിഴ് കഥകളില്‍

കിടങ്ങന്നൂര്‍ പ്രസാദ്

ഓരോ മണ്ണെഴുത്തുലിപികളും ഒരായിരം വത്സരങ്ങളുടെ ചോര പൊടിയുന്ന തിരുവെഴുത്തുകളാണ്. അടരുകള്‍ കയ്യൊപ്പു ചാര്‍ത്തിയ ദ്രാവിഡ സ്ഥലികളുടെ വിശാലതയിലാണ് തമിഴ്‌നാടിന്റെ പുകള്‍ പരന്നു കിടക്കുന്നത്. അനേകായിരം കഥകളെ ഉള്ളില്‍ വഹിക്കുന്ന ഖനികളുടെ നേരും നന്മയും കണ്ടെത്തുകയേ വേണ്ടൂ. അവ നമ്മോടു പറയുന്നത് കണ്ണീരും സ്വപ്നങ്ങളും ലയിച്ചൊഴുകുന്ന കാവേരി നഗരിയുടെ പഴയ പ്രതാപങ്ങളാണ്. തമിഴ്‌വീരസ്യങ്ങളുടെ പടപ്പാടുകള്‍ തുടികൊട്ടി ചിന്തുപാടുന്ന ദിനരാത്രങ്ങളിലൊന്നിലാണ് തിരുപ്പൂരിലെത്തിയത്. തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പല്ലടം തമിഴ്കഥകളുടെ തീരാഖനിയാണ്. ഇന്നത്തെ കാവേരി നദി പണ്ട് അനേകം ശാഖികളുടെ മാതൃനദിയായിരുന്നു. തമിഴകത്തിന്റെ ഹൃദയത്തിലൂടെ പ്രിയ നദി  പല കൈവഴികളായി ചാലിട്ടൊഴുകിയിരുന്നതായി നാട്ടുകഥകളും ചരിത്രഖണ്ഡികകളും എടുത്തുപറയുന്നുണ്ട്. അനേകം ജീവിതസന്ധികളുടെ തീരമായിരുന്നു കാവേരിനദി. മറുദേശങ്ങളില്‍ നിന്നും ചരക്കുഗതാഗതം സമ്പന്നമായി കാവേരി തീരത്തെത്തിക്കൊണ്ടിരുന്നു.തമിഴ് പഴമകളുടെ ഏടുകളില്‍ വീരാധിവീരനായ പല്ലടത്തപ്പനാരുടെ ധീരസാഹസീക പെരുമാറ്റങ്ങളുടെ മണ്ണാണ് പല്ലടം. മാത്രമല്ല പല്ലവരാജവംശത്തിന്റെ മാതൃസ്ഥാനം കൂടിയാണിതെന്നു പറയപ്പെടുന്നു. പല്ലവരാജ വംശപ്പെരുമകളുടെ വെണ്‍കൊറ്റക്കുടചൂടി പല്ലടത്തപ്പന്മാര്‍ നമുക്കുമുന്‍പില്‍ നിവര്‍ന്നു നില്‍ക്കുന്നു. പല്ലവരാജക്കന്‍മാരുടെ മാതൃസ്ഥാനീയരാണ് പല്ലടത്തപ്പന്മാര്‍. മേഖല എന്ന നദി പല്ലടത്തിന്റെ ഹൃദയങ്ങളിലൂടെ ഒഴുകിയിരുന്നുവത്രെ. ആ നദീതിരത്തായിരുന്നു പല്ലടത്തപ്പനാര്‍മാരുടെ കൊട്ടാരക്കെട്ടുകള്‍.യുദ്ധ ഭ്രാന്തന്‍മാരായ ദേശപെരുമാക്കന്‍മാര്‍ എപ്പോഴും പോരാടിയിരുന്നത് വിദേശശക്തികളോടായിരുന്നില്ല. ബന്ധുക്കളോടും സഹജീവികളായ നാട്ടുരാജാക്കന്മാരോടുമായിരുന്നല്ലോ. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന യുദ്ധങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും നമുക്ക് കണ്ടെത്താന്‍ കഴിയും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്ന സാധാരണ ജനങ്ങളുടെ ചന്തിക്കരവും മുലക്കരവും ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത നികുതിപ്പണംപിരിച്ച് ഊളകളായ രാജാക്കന്മാര്‍ പരസ്പരം പോരടിച്ചു. മണ്ണും പൊന്നും പെണ്ണും തിന്ന് കുംഭനിറച്ച് സ്തുതിഗീതങ്ങള്‍ കേട്ട് രാജപ്രമുഖര്‍ രോമാഞ്ചം കൊണ്ടു. പണം കൊടുത്ത ജനങ്ങള്‍ മനസറിയാതെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധമെന്നു പറഞ്ഞാല്‍ ശത്രുനിഗ്രഹം തന്നെ. വില പിടിച്ചുള്ളതെല്ലാം മോഷ്ടിക്കുകയും പെണ്ണുങ്ങളെ ബലാംത്സംഗം ചെയ്യുകയും മറ്റുള്ളവരെ കൊല്ലുകയും ചെയ്യുന്ന ഒന്നാണല്ലോ യുദ്ധമെന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നത്. പറഞ്ഞു വന്നത് അടിക്കടിയുണ്ടായിരുന്ന യുദ്ധഭ്രാന്തിനാല്‍ പല പല രാജവംശങ്ങളും  അവരുടെ ചരിത്രശാലങ്ങളും ഓര്‍മ്മ സ്തംഭങ്ങളും ഭരണത്തെളിവുകളും എല്ലാം പരസ്പരം നശിപ്പിക്കപ്പെട്ടു. എല്ലാം ഇടിച്ചുനിരത്തി. പല്ലവരുമായി ബന്ധപ്പെട്ട പല്ലടം ദേശം ഇന്ന് തിരുപ്പൂര്‍ – കോയമ്പത്തൂര്‍ പാതയോരത്തെ ഒരു ടൗണും ബസ് സ്റ്റാന്‍ഡും മാത്രമാണ്.ഗതകാല സ്മരണകളുടെ ധീരകഥകള്‍ വാമൊഴികളായും നാട്ടുപാട്ടുകളായും നിലനില്‍ക്കുന്നു. തമിഴ് വിശുദ്ധിയുടെ ശക്തിയാണത്. നന്മനിറഞ്ഞ പഴമകളെ എന്നെന്നും അവര്‍ ഹൃദയത്തിലേറ്റുവാങ്ങിയിരിക്കും. മണ്ണിനെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നു.കോവൈരുടെ ഊരാണ് കോയമ്പത്തൂരായി പിന്നീട് മാറിയത്. കോവൈ എന്നയാള്‍ പഴയ കച്ചവട പ്രമുഖനായിരുന്നുവത്രെ. കിടങ്ങന്നൂര്‍ പാട്ടുകളില്‍ കോവൈയെപ്പറ്റിയും പല്ലടത്തപ്പനാരെപ്പറ്റിയും നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. കോവൈയാന് കാവേരി നദിവഴി കച്ചവടബന്ധമുണ്ടായിരുന്നുവത്രെ. പുറക്കാട് കടപ്പുറത്ത് വിദേശകപ്പലുകള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സുഗന്ധ വ്യഞ്ജനങ്ങള്‍ ആയിരത്തിയൊന്നു വള്ളങ്ങളില്‍ കയറ്റി കച്ചവടം നടത്തിവന്ന വാണിജ്യമുഖ്യനായിരുന്നു കടുങ്ങന്‍. കടുങ്ങന്റെ ഊരാണല്ലോ കിടങ്ങന്നൂര്‍. പമ്പാ നദിവഴി തോണികളില്‍ കോവൈയാണ് ചരക്കുകള്‍ കയറ്റി മാസത്തില്‍ രണ്ടുതവണ എത്തുമായിരുന്നുവത്രെ.ആയിരം കാതം പതിനായിരം കാതംആളും തോണിയും വാണിതക്കൂട്ടങ്ങള്‍ചാമാനവഞ്ചിവരുന്നതുണ്ടല്ലോകാവേരി തീരത്ത് ജമന്തിപ്പൂ പെണ്ണുങ്ങള്‍ കോവൈയാന്‍ പണം നല്‍കുന്നതുണ്ടല്ലോമുറുക്കി കുരിയാടിയവര്‍ പിരിയുന്നതുണ്ടല്ലോതോണിപ്പൂന്തോണി പുന്നാരത്തോണികള്‍ആതിന്തോ തിന്തിതാതനതെയ്യാതിനന്തോ…ആതിന്തോ തിന്തിതാതനതെയ്യാതിനന്തോ…ഇന്ന് കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും സാധനങ്ങള്‍ എത്തുന്നു. പക്ഷേ, പഴയകാലത്ത് ഇവിടെ നിന്നും കടല്‍ വാഹനങ്ങളിലും നദിയാനങ്ങളിലും മറുദേശങ്ങളിലേക്ക് അനേകം ചരക്കുകള്‍ കടന്നുപോയിട്ടുണ്ട്. അന്ന് ഉണ്ടായിരുന്ന പ്രത്യേകത എന്തെന്നാല്‍ തമിഴ്‌നാടിന്റെ ഭാഗമായിരുന്നല്ലോ കേരളനാടും. എന്തായാലും കാവേരി തീരങ്ങളില്‍ വഞ്ചികളില്‍ കച്ചവടം ചെയ്യാനെത്തിയ കടുങ്ങന്റെ ചരക്കുകള്‍ ഒരിക്കല്‍ പല്ലടത്തപ്പനാരും സംഘവും തടയുന്നു. കാരണം മറ്റൊന്നുമല്ല. കോവൈയാല്‍ പല്ലടത്ത് കാവേരിനദിയില്‍ നിന്നും ചരക്കിറക്കുമ്പോള്‍ ദേശ അധികാരിയായ പല്ലടത്തപ്പനാര്‍ക്ക് കപ്പം കൊടുക്കാത്തതിനാലായിരുന്നു കോവൈയാര്‍ക്ക് എത്തിയ ചരക്കുതോണികള്‍ പല്ലടമധികാരികള്‍ തടഞ്ഞത്. മാസങ്ങളായിട്ടും കടുങ്ങന്റെ തോണികള്‍ പല്ലടത്തപ്പനാര്‍ കാവേരി തീരത്ത് മേഘലാ നദിയില്‍ തടഞ്ഞുവെച്ചു. കോവൈയാര്‍ക്ക് പെട്ടെന്ന് ഒരു ഏറ്റുമുട്ടലിനു ശേഷിയുണ്ടായിരുന്നില്ല. തന്റെ പിതാവിന്റെ തോണികള്‍ പല്ലടത്തധികാരികള്‍ തടഞ്ഞുവെച്ചിരിക്കുന്ന വിവരം കിടങ്ങന്നൂരാതി മച്ചുനന്‍ വഴി അറിഞ്ഞു. വലിയൊരു സൈനികവ്യൂഹത്തോടെ കാവേരി നദികടന്ന് തോണിതടഞ്ഞയിടത്ത് എത്തി ചേര്‍ന്നു. രണധീരനായ കിടങ്ങന്നൂര്‍ ആതി പല്ലടത്തപ്പനാരുമായി പോരാടാനെത്തിയതറിഞ്ഞ് കോവൈയാറും കുറേ പാണ്ടിപ്പടകളും എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ സൈനീകനീക്കത്തിലൂടെ പല്ലടം സൈനികരെ തോല്‍പ്പിക്കുകയും പല്ലടത്തപ്പനാരെ കിടങ്ങന്നൂര്‍ ആതി തടവില്‍ പിടിക്കുകയും ചെയ്തു. തന്നെ പരിഹസിച്ചു തന്റെ ചരക്കു തോണികള്‍ പിടിച്ചെടുത്ത പല്ലടത്തപ്പനാരെ തിനിക്കു വിട്ടുതരണമെന്ന് കോവൈയാര്‍ കിടങ്ങന്നൂര്‍ ആതിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പല്ലടം അധികാരിയെ വിട്ടുകൊടുത്തില്ല. അന്നുമുതല്‍ അവര്‍ തമ്മില്‍ ചിരകാല സുഹൃത്തുക്കളായി മാറി. ആതിയും പല്ലടത്തപ്പനാരും തുടങ്ങിവെച്ച സുഹൃത്ബന്ധം അവരുടെ ഭാര്യമാര്‍ തമ്മില്‍ ഏറെക്കാലം നിലനിന്നു. അതിനെപ്പറ്റി പാടിപ്പതിഞ്ഞ അനേകം പാട്ടുകളില്‍ ഒന്നില്‍ ഇങ്ങനെ പറയുന്നുണ്ട്.തെക്കുവടക്കൊരാഴിക്കരികെവെട്ടിത്തെളിഞ്ഞവര്‍ പല്ലടത്തമ്മന്‍മങ്കലം കന്നി പരിശു പറഞ്ഞു ഒഴിഞ്ഞുതിരിഞ്ഞുപല്ലടത്തമ്മന്‍ ചുരികയെറിഞ്ഞുകിടങ്ങന്നൂര്‍ കളരിക്കുവെറ്റകൊടുത്തുപല്ലടത്തപ്പനാരുടെ പെണ്ണൊരുത്തിവെട്ടം തടവും പുലിയങ്കം മയിലങ്കംവെട്ടിപ്പഠിപ്പിച്ചു കിടങ്ങന്നൂര്‍ മങ്കതെയ്യാതകതകതെയ്യാതിനന്തിരോ…തെയ്യാതകതകതെയ്യാതിനന്തിരോ…പല്ലടപ്പനാരുടെ പ്രിയപത്‌നിയാണ് പല്ലടമ്മന്‍. അമ്മന്‍ എന്നാല്‍ സ്ത്രീനാമമാണിവിടെ. കിടങ്ങന്നൂര്‍ ആതി പല്ലടത്തപ്പനാരുമായുള്ള ബന്ധം സുദൃഢമായിരുന്നു. തെക്കുംകൂറിനെ മിക്കപ്പോഴും കൊള്ളചെയ്ത് പിടിക്കപ്പെടാതെ അതിര്‍ത്തി വഴി രക്ഷപ്പെട്ടോടിയ കന്നടചാത്തുവെന്ന എറപ്പടനായനെ മേഖലാ നദീതീരത്തുള്ള ഗുഹയില്‍വെച്ച് പല്ലടത്തപ്പനാരുടെ സഹായത്തോടെയാണ് കിടങ്ങന്നൂരാതി പിടിക്കുന്നത്. തെക്കുംകൂര്‍ തഞ്ചത്തിന് എന്ത് ആപത്തു പിണഞ്ഞാലും കിടങ്ങന്നൂര്‍ ആതിയെ സഹായത്തിനവര്‍ വിളിക്കുക പതിവായിരുന്നു. തെക്കുകൂര്‍ കോട്ടയിലെത്തിച്ച് കന്നടചാത്തുവിനെ കിടങ്ങന്നൂര്‍ ആതി വധിക്കുകയാണ് ഉണ്ടായത്. അതിനുശേഷം തെക്കുംക്കൂറിന് അതിര്‍ത്തിക്കപ്പുറത്തു നിന്നും വലിയ ആക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. ചൊല്ലിപ്പഠിപ്പിച്ച മെയ് ഒഴിവുകള്‍ പല്ലടത്തമ്മനാര്‍ ചൊല്ലിക്കൊടുത്തു കിടങ്ങന്നൂര്‍ കളരിപോല്‍ പെണ്‍കളരിയൊന്ന് പല്ലടം നാട്ടില്‍ പണിതെടുത്തേ വാളും വളവും തൊഴുതുവണങ്ങുവാന്‍ പെണ്ണാളുക്കൂട്ടങ്ങള്‍ നിരന്നണിഞ്ഞല്ലോ കളരിത്തം നല്‍കുവാന്‍ ആടിപ്പുലരിയില്‍ ആതിയും മങ്കയും പല്ലടത്തെത്താറുണ്ടല്ലേ.. ആതിന്തിന്തോ തിന്തിതാതകതെകാതിനന്തോ… ആതിന്തിന്തോ തിന്തിതാതകതെകാതിനന്തോ…കളിരിപൂജനാളുകളില്‍ കിടങ്ങന്നൂര്‍ ആതിയും മങ്കലം കന്നിയും തമിഴ്‌നാട്ടിലെ പല്ലടത്തെത്തുക പതിവായിരുന്നുവത്രേ. അതേപോലെ ഇടയ്ക്ക് പല്ലടത്തപ്പനാരും പല്ലടത്തമ്മനാരും കിടങ്ങന്നൂര്‍ കളരിയിലും വരാറുണ്ടായിരുന്നു. കിടങ്ങന്നൂര്‍ ആതിയുടെ പുലവന്‍കോട്ടയില്‍ അവരുടെ സംഗമം പാട്ടുകാരന്‍ പാടുന്നു.  പല്ലടം നാട്ടധികാരികള്‍ക്കിന്നല്ലോ പുലവന്‍ കോട്ടയില്‍ തിരുവത്താഴം പല്ലടത്തമ്മനാര്‍ക്കിന്നല്ലോ മങ്കലത്തമ്മ തന്‍ തിരുവത്താഴം ആതിന്തോ തിന്തിന്താതക തെയ്യാനിനന്തോ… ആതിന്തോ തിന്തിന്താതക തെയ്യാനിനന്തോ…മലയാള ശൈലിയില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് തമിഴ് കളരി ഉടലെടുത്തത്. പല്ലടത്തധികാരികളുടെ പ്രിയ പത്‌നിയായ പല്ലടത്തമ്മനാര്‍ പല പോരാട്ടങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു. ധീരവാഹിനിയായിരുന്നു അമ്മനാര്‍. അവരുടെ വീരസ്മരണകള്‍ ഇന്നവര്‍ക്ക് ദൈവീക പരിവേഷം നല്‍കിയിരിക്കുന്നു. അവരുടെ രണ്ടാളുകളുടെയും അപദാനങ്ങള്‍ പാടുന്ന അനേകം പാട്ടുകള്‍ നിലവിലുണ്ടിന്ന്. പല്ലടത്ത് പലടയിടത്തും അവര്‍ക്കായി കോവിലുകള്‍ ഇന്ന് പണിതിട്ടുണ്ട്. ദേശം കാക്കുന്ന ശക്തി ബിംബങ്ങള്‍ ഒരിക്കല്‍ കേരളനാടിന്റെ സുഹൃത്തുക്കളായിരുന്നു എന്നറിയുമ്പോള്‍ അഭിമാനം തോന്നുന്നു. കിടങ്ങന്നൂര്‍ ആതിപ്പാട്ടുകളില്‍ അവരുടെ വീരകഥകള്‍ പാടുന്നുണ്ട്. അപ്പനാരും അമ്മനാരും ദേശത്തിന്റെ കാവല്‍ സ്തംഭങ്ങളാണ്. തമിഴ് ഗാഥകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വീരരൂപങ്ങളില്‍ എന്തുകൊണ്ടും പല്ലടം നായകര്‍ ഏറെ ഉയരത്തിലാണ്.പല്ലടമെന്നൊരു നാട്അപ്പനാര്‍ അധികാരിയാവുമ്പോള്‍അമ്മനാര്‍ തായ്‌വഴിയാകുന്നുതായ്തന്ന ജന്മപ്പൊരുളകംതായ്‌മൊഴികളില്‍ അഭിമാനം കൊള്ളുന്ന ആ ദേശകങ്ങള്‍ ചെന്തമിഴ് മൊഴികളില്‍ പഴംപൊരുളുകള്‍ തായ് വൃക്ഷമായി കാവലരുളുന്നു.

You must be logged in to post a comment Login