പല തവണ തോറ്റിട്ടുണ്ട്, തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി

കാസർകോട്: ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് ദുരന്തമാണെന്നും ഇത് ഒഴിവാക്കാൻ സിപിഎം ശ്രമങ്ങൾ തുടങ്ങിയതായും കോടിയേരി ബാലകൃഷ്ണൻ. പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

5 ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു. ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ ചെയ്താൽ ഇടതിന് നല്ല ഫലം കിട്ടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല . മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നും കോടിയേരി .

You must be logged in to post a comment Login