പഴങ്ങളുടെ നിറത്തിലുമുണ്ട് കാര്യം: അര്‍ബുദത്തെ വരെ ചെറുക്കാന്‍ കഴിയും

 

പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണെന്ന് അറിയാമെങ്കിലും ഇവയുടെ നിറമൊന്നും നാം കണക്കിലെടുക്കാറില്ല. എന്നാല്‍ പഴങ്ങള്‍ക്ക് നിറം നല്‍കുന്ന ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റിന് ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാനുളള കഴിവുണ്ടെന്നാണ് പുതിയ പഠനം.

ഓറഞ്ച്, പപ്പായ, പീച്ച്, ബട്ടര്‍നട്ട്, സ്വീറ്റ് റെഡ് പെപ്പര്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ക്രിപ്‌റ്റോസാന്തിന് കോശങ്ങളിലെ അര്‍ബുദ വ്യാപനത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റ് കൂടുതലായി അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് പുകവലി കാരണമുണ്ടാകുന്ന ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയത്.

പുകവലി കാരണം ശരീരത്തില്‍ അമിതമായ അളവിലെത്തുന്ന നിക്കോട്ടിന്‍ എന്ന രാസഘടകത്തെ ചെറുത്ത് ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

You must be logged in to post a comment Login