പഴത്തൊലിയില്‍ കറുപ്പ് പടര്‍ന്ന വാഴപ്പഴം കഴിക്കാറുണ്ടോ?; തുടര്‍ച്ചയായി ശീലമാക്കിയാല്‍ ശരീരത്തിലുണ്ടാവുന്ന മാറ്റം ഞെട്ടിപ്പിക്കുന്നത്

southlive-2016-09-77d55a7b-1af7-42de-88d8-aeff54cd8782-2fh89389hf2h892f3h982h3fh89fh893f2h82fh39h98f329h89fh382

ആരോഗ്യകാര്യത്തില്‍ വാഴപഴത്തിന്റെ ഗുണങ്ങള്‍ക്ക് അതിരില്ല. ശരീരത്തിന് നല്‍കുന്ന പോഷണത്തിന് പുറമെ വയര്‍ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാല്‍ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാന്‍ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും. വിറ്റാമിന്‍, ന്യൂട്രിയന്‍സ്, ഫൈബര്‍ എന്നിവയെല്ലാം ധാരാളം. ഇവ തിരിച്ചറിഞ്ഞത് കൊണ്ടാണ് അമേരിക്കയില്‍ ആപ്പിളിനും ഓറഞ്ചിനും മുകളില്‍ പഴം വിറ്റുപോകുന്നത്.
നല്ല മഞ്ഞ തൊലിയുമായി പാകത്തിന് പഴുത്ത പഴമാണ് എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ട് തുടങ്ങുന്നത് തന്നെ പലര്‍ക്കും ഇഷ്ടമല്ല. നന്നായി കറുത്താല്‍ ചീഞ്ഞതായെന്നാണ് അര്‍ത്ഥം. ഉടന്‍ തന്നെ ദൂരെ കളയും. എല്ലാ പഴങ്ങളും ‘ബ്രൗണ്‍’ നിറത്തിലേക്ക് എത്തുമ്പോള്‍ നശിച്ചുവെന്നാണ് അര്‍ത്ഥം, എന്നാല്‍ വാഴപ്പഴം അങ്ങനെയല്ല. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎന്‍എഫ് വര്‍ധിക്കുകയാണ് ചെയ്യുക.

എന്താണ് ടിഎന്‍എഫ്

ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍ ഇവയ്ക്കാകും.
അതിനാല്‍ ഇനി കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കണ്ടാല്‍ വലിച്ചെറിയാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തെ ക്യാന്‍സറിന് അടിപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാനും ദിവസേനെ പഴം കഴിക്കുന്നത് നല്ലതാണ്.

പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്

നെഞ്ചെരിച്ചില്‍ ഒഴിവാക്കാം

പ്രകൃതി ദത്തമായ ആന്റി-ആസിഡ് ആയതിനാല്‍ നെഞ്ചെരിച്ചിലില്‍ നിന്നും പുളിച്ച് തികട്ടലില്‍ നിന്നും രക്ഷിക്കും.
രക്തസമ്മര്‍ദ്ദം

സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള ഫലം ഹൃദയത്തെ സംരക്ഷിക്കും.
ഉന്മേഷം

പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കും.
വിളര്‍ച്ച

ഇരുമ്പ് സത്ത് ധാരാളമടങ്ങിയ പഴം വിളര്‍ച്ച രോഗം-അനീമിയ തടയാന്‍ സഹായിക്കും
അള്‍സര്‍

അള്‍സര്‍ ബാധിച്ചാല്‍ പല ആഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാല്‍ പഴം ഇവിടെയും ഔഷധമാണ്. വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും
ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കും

നല്ല ചൂടൊള്ള ദിവസം ശരീരത്തെ ഒന്നു തണിപ്പിക്കാന്‍ ഒരു പഴം കഴിച്ചാല്‍ മതിയാകും. ശരീര താപനില താഴ്ത്താന്‍ ഇത് സഹായിക്കും. പനി പിടിച്ചാലും ഇത് ഉപയോഗിക്കാം എന്ന് ചുരുക്കം.
ആരോഗ്യ സംരക്ഷണത്തിന് ദിവസവും രണ്ട് പഴം കഴിക്കുന്നത് ഉത്തമമാണ്.

You must be logged in to post a comment Login