പഴയ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു

2005നു മുമ്പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു. 500 രൂപ, 1,000 രൂപ എന്നിവയുടേത് ഉള്‍പ്പെടെയുള്ള സകല നോട്ടുകളും മാര്‍ച്ച് 31ഓടെ പൂര്‍ണമായും പിന്‍വലിക്കാനാണ് ആര്‍ബിഐയുടെ തീരുമാനം. അഞ്ചു രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ നോട്ടുകളാണ് ഈ ശ്രേണിയില്‍ നിലവിലുള്ളത്. എന്നാല്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ കാരണമെന്താണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടില്ല. കള്ളനോട്ടുകള്‍ തടയാനാണ് ഇതെന്നാണ് സൂചന.
An employee counts Indian currency notes at a cash counter inside a bank in Kolkata
2005നു മുമ്പുള്ള നോട്ടുകളില്‍ പുറത്തിറങ്ങിയ വര്‍ഷം ഉണ്ടായിരിക്കില്ല. അതിനാല്‍ അവ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഇത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നിനു ശേഷവും പൊതുജനങ്ങള്‍ക്ക് ഇത് ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാം.  അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ പത്തില്‍ കൂടുതല്‍ നോട്ടുകള്‍ മാറ്റിവാങ്ങേണ്ടവര്‍ തിരിച്ചറിയല്‍ രേഖ കൂടി സമര്‍പ്പിക്കണം.

You must be logged in to post a comment Login