പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഉപയോക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഇന്ന് അര്‍ധരാത്രി അവസാനിക്കും. ഇളവ് നീട്ടി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ട്വിറ്റലൂടെ അറിയിച്ചു.

നാളെ മുതല്‍ പഴയ 500 രൂപ നോട്ടുകള്‍ മെഡിക്കല്‍ ഷോപ്പുകളിലും വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവ അടക്കുന്നതിനും ഉപയോഗിക്കാന്‍ സാധിക്കില്ല. പഴയ 500 രൂപ നോട്ടുകള്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ ടോള്‍ പ്ലാസകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

നവംബര്‍ 8ന് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ അവശ്യ സേവനങ്ങള്‍ക്കായി പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ 72 മണിക്കൂറാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പിന്നീട് ഇത് നീട്ടി നല്‍കുകയായിരുന്നു.

You must be logged in to post a comment Login