പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം; ആറ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അക്രമണത്തിനെതിരെ സുപ്രീംകോടതി. പശു സംരക്ഷണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. പശുസംരക്ഷകരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജിയിലാണ് കോടതി നടപടി.

അതിനിടെ കഴിഞ്ഞദിവസം രാജസ്ഥാനില്‍ പശു സംരക്ഷകര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത് ക്ഷീര കര്‍ഷകനെയാണെന്ന് വ്യക്തമായി.

You must be logged in to post a comment Login