പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുഷറഫ്

കറാച്ചി: പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് പാകിസ്താനില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണെന്നും മുഷറഫ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കായി, ദുബൈയില്‍ കഴിയുന്ന മുഷാറഫ് നേരിട്ടെത്തണമെന്ന് പാക് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സൈനിക കമാന്‍ഡോ ആയിരുന്ന വ്യക്തി സ്വന്തം രാജ്യത്തേക്കുവരാന്‍ ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.

You must be logged in to post a comment Login