പാകിസ്താനെതിരെ സൈബര്‍ യുദ്ധത്തിനും തയ്യാറെന്ന് ഇന്ത്യ

cyber-war

ന്യൂഡല്‍ഹി: തോക്കു കൊണ്ടുള്ള ആക്രമണത്തിനു ശേഷം പാകിസ്താനെതിരെ സൈബര്‍ യുദ്ധത്തിനും തയ്യാറെന്ന് ഇന്ത്യന്‍ സൈബര്‍ വിദഗ്ധര്‍. പാകിസ്താന്റെ വെബ്‌സൈറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യാന്‍ തയ്യാറാണെും സെക്യൂരിറ്റി വിദഗ്ധര്‍ അറിയിച്ചു.

പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ഇത്തരമൊരു മുന്നേറ്റത്തിന് ശ്രമിക്കുകയാണെന്നും സൈബര്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്. അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു. gov.pk എന്ന ഡൊമൈന്‍ അടക്കം പ്രാധാന്യം അര്‍ഹിക്കുന്ന പല വെബ് സൈറ്റിലേക്കുമുള്ള ആക്‌സസ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും, സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ മാത്രമേ ചെയ്യു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍പ് ഡാറ്റാ ബേസില്‍ തങ്ങളുടെ വിദഗ്ധര്‍ പ്രവേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ‘ഹണിപോട്ട്’ എന്ന് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. ഇത് തകര്‍ക്കുക എന്നത് ശ്രമകരമായ ഒന്നാണ്. എന്നിരുന്നാലും സൈബര്‍ സേനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാണ് 10 ലക്ഷത്തോളം സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഇനിയും ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login