പാകിസ്ഥാനില്‍ സ്‌ഫോടനം: ഏഴു മരണം

പെഷവാര്‍: പാകിസ്ഥാനില്‍ പോളിയോ ബോധവല്‍ക്കരണ പരിപാടിക്കു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ നാലു പൊലീസുരകാരടക്കം ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പെഷവാറിലെ ഖൈബര്‍ പഖ്തുംഗുവയിലെ സുലൈമാന്‍ ഖേല്‍ മേഖലയിലാണ് സംഭവം.

പരിപാടിക്കു സുരക്ഷയായി അനുഗമിച്ചിരുന്ന പോലീസ് വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.

You must be logged in to post a comment Login