പാകിസ്ഥാന് വിമർശനം; ഇന്ത്യയുമായി മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധകരാർ ഒപ്പുവെക്കുമെന്ന് ട്രംപ്

അഹമ്മദാബാദ്:
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നമസ്‍തേ ട്രംപ്
പരിപാടി ആരംഭിച്ചു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്ന്
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ഹൃദയത്തിൽ ഇന്ത്യ
എന്നും ഉണ്ടാകും. യു എസ് ഇന്ത്യയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും
ചെയ്യുന്നു. അമേരിക്കയുടെ വികസനത്തിന് അവിടെയുള്ള 40 ലക്ഷം ഇന്ത്യക്കാര്‍
നല്‍കിയ സംഭാവന വളരെ വലുതാണ്. അതിന് എന്നും. കടപ്പെട്ടിരിക്കുമെന്നും
അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തെ അടിച്ചമർത്താൻ പാകിസ്ഥാൻ തയ്യാറാകണം. തീവ്രവാദത്തിൻ്റെ
ഇരകളാണ് ഇന്ത്യയും അമേരിക്കയും. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) തലവൻ
അബൂബക്കർ അൽ ബാഗ്‌ദാദിയെ വധിച്ചതിനൊപ്പം ഇറാഖിലെയും സിറിയയിലെയും ഐ എസ്
കേന്ദ്രങ്ങൾ തകർക്കാനും അമേരിക്കയ് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും നല്ല പ്രതിരോധ പങ്കാളിയായി അമേരിക്ക മാറണമെന്നാണ് താൻ
ആഗ്രഹിക്കുന്നത്. ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും
അമേരിക്കയുടെ പക്കലുണ്ട്. ആ നിലയ്‌ക്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള
ചർച്ചകൾ നടക്കുന്നത്. പ്രതിരോധ മേഖലകളിൽ സഹകരണം തുടർന്നും ഉണ്ടാകുമെന്നും
ട്രംപ് പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാമ്പ്യനാണ്.അദ്ദേഹം ഗുജറാത്തിൻ്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനവും സമർപ്പണാവും കൊണ്ട് ഇന്ത്യ ആഗ്രഹിക്കുന്ന എന്തും നേടാമെന്നുള്ളതിൻ്റെ ജീവിക്കുന്ന ഉദ്ദാഹരണമാണ് അദ്ദേഹം. മോദിയുടെ ജീവിതം എല്ലാവർക്കും മാതൃകയാക്കാവുന്നതാണെന്നും യു എസ് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളായ സച്ചിൻ
തെൻഡുൽക്കറിൻ്റെയും വിരാട് കോഹ്‌ലിയുടെയും നാടാണ് ഇന്ത്യ. ബോളീവുഡ് സിനിമകൾ
കാണുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്.

You must be logged in to post a comment Login