പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ല; നിലപാട് കടുപ്പിച്ച് ബിസിസിഐ

 

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങളും നിലപാടുകളും കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കുക, അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിക്കുക, പാക് സിനിമാ താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുക, ഇന്ത്യയിലെ ഒന്നിലേറെ സ്റ്റേഡിയങ്ങളില്‍ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ ശക്തമായ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.

You must be logged in to post a comment Login