പാക്‌ പ്രകോപനം:ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം തുടരുന്ന പാകിസ്ഥാന്‍ നടപടിയെ സംബന്ധിച്ച്‌ പ്രതിരോധമന്ത്രി എ കെ ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 85 ശതമാനം വര്‍ദ്ധനയാണ്‌ കരാര്‍ ലംഘനത്തില്‍ ഉണ്ടായത്‌. കൂടാതെ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്‌തു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം പാകിസ്ഥാന്‍ 20 തവണ കരാര്‍ ലംഘനം നടത്തി.ജനുവരി ഒന്ന്‌ മുതല്‍ ഓഗസ്റ്റ്‌ അഞ്ച്‌ വരെ 70 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌.

ഈ മാസം ആദ്യം കാശ്‌മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത്‌ പാക്കിസ്ഥാന്‍ വേഷം ധരിച്ചെത്തിയ ഭീകരരാണെന്ന ആന്റണിയുടെ പ്രസ്‌താവന ഏറെ വിവാദമായിരുന്നു.

You must be logged in to post a comment Login