പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം; പങ്കെടുത്തത് 137 യുദ്ധവിമാനങ്ങള്‍

കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം. വായൂ ശക്തി എന്ന പേരിലായിരുന്നു വ്യോമസേനയുടെ അഭ്യാസ പ്രകടനം നടന്നത്. ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളും എല്ലാ ശ്രേണിയിലുംപെട്ട യുദ്ധ വിമാനങ്ങളും പാക് അതിര്‍ത്തിയിലെ ശക്തിപ്രകടനത്തില്‍ പങ്കെടുത്തു.

യഥാര്‍ഥ യുദ്ധസാഹചര്യം പുനരാവിഷ്‌കരിച്ച് വ്യോമസേനാ ആക്രമണങ്ങളുടെ കുന്തമുനയായ ആകാശ്, അസ്ത്ര മിസൈലുകളിലായിരുന്നു പരീക്ഷണം. ശത്രുമേഖലയില്‍ മിന്നലാക്രമണം നടത്തുന്നതിനു സേനയുടെ കമാന്‍ഡോ വിഭാഗമായ ‘ഗരുഡ്’ സേനാംഗങ്ങളുടെ പ്രത്യേക പരിശീലനവും നടന്നതായി പ്രതിരോധ വൃത്തങ്ങള്‍ വ്യകതമാക്കി.

തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പൊഖ്‌റാനിലെ അഭ്യാസ പ്രകടനം. 137 യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത പ്രകടനത്തില്‍ ശത്രുവിനെതിരെ പകല്‍-രാത്രി വ്യത്യാസമില്ലാതെ ആക്രമണം നടത്തുന്നതിനുള്ള സേനയുടെ ശേഷി വിലയിരുത്തി. എസ്.യു 30, മിറാഷ് 2000, ജഗ്വാര്‍, മിഗ് 21, മിഗ് 27, മിഗ് 29, ഐ.എല്‍ 78, ഹെര്‍ക്കുലീസ്, എ.എന്‍ 32 തുടങ്ങിയ വിമാനങ്ങളാണ് അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തത്. ഏതു നിമിഷം വേണമെങ്കിലും ശത്രുവിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കാന്‍ തക്ക കരുത്ത് വ്യോമസേനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനം.

Embedded video

ANI

@ANI

Indian Air Force Excercise Vayu Shakti 2019 at Pokhran Range in Rajasthan

331 people are talking about this

Embedded video

ANI

@ANI

Vayu Shakti 2019, firepower demonstration of the Indian Air Force at Pokhran Range in Rajasthan.

1,410 people are talking about this

You must be logged in to post a comment Login