പാക് നടി സനാ ഖാന്‍ അന്തരിച്ചു


ഹൈദരാബാദിനടുത്തുള്ള ലൂണികോട്ടിലുണ്ടായ കാറപകടത്തില്‍ പാക് നടി സനാ ഖാന്‍ മരിച്ചു. ഭര്‍ത്താവും നടനുമായ ബാബര്‍ ഖാനൊപ്പം കറാച്ചിയില്‍നിന്നു ഹൈദരാബാദിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. പോലീെസത്തി ലിയാഖത്ത് യുണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും സനയെ രക്ഷിക്കാനായില്ല. ബാബറിന്റെ നില ഗുരുതരമായി തുടരുകയാണ്. 2003 ല്‍ ആയിരുന്നു സനയുടെയും ബാബറിന്റെയും വിവാഹം.

You must be logged in to post a comment Login