പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ടു പോവുന്നതാണ് നല്ലത്; രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല: നവാസുദ്ദീന്‍ സിദ്ധിഖി

Indian actor Nawazuddin Siddiqui poses on May 18, 2013 during a photocall for the film "Monsoon Shootout" presented Out of Competition at the 66th edition of the Cannes Film Festival in Cannes. Cannes, one of the world's top film festivals, opened on May 15 and will climax on May 26 with awards selected by a jury headed this year by Hollywood legend Steven Spielberg. AFP PHOTO / VALERY HACHE

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ട് പോകണമെന്നും ഇവരെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. പാക് താരങ്ങളെ പിന്തുണച്ചാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. നമ്മുടെ സൈന്യത്തെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമാണ് ആദ്യം ചിന്തിക്കേണ്ടതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഇവര്‍ക്കു പുറമെ ഇപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

Image result for bajrangi bhaijaan nawazuddin siddiqui

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ പാക് താരങ്ങള്‍ ഇന്ത്യവിട്ടു പോകുന്നതാണ് നല്ലതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. മീററ്റില്‍ നടന്ന ഒരു പത്രസമ്മേളനത്തിലായിരുന്നു സിദ്ദിഖി മനസു തുറന്നത്. ബജ്‌റംഗി ഭായ്ജാന്‍ എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ സിദ്ദിഖി ഒരു പാക് മാധ്യമ പ്രവര്‍ത്തകന്റെ വേഷമാണ് ചെയ്യുന്നത്.

ഞാന്‍ ബോളിവുഡില്‍ ഏത് ചേരിയിലാണ് എന്നതല്ല കാര്യം. ഇന്ത്യയും പാകിസ്താനും തമ്മലുള്ള പ്രശ്‌നം കൂടുതല്‍ ഗുരുതരമാവുകയാണ്. അതിനാല്‍ പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ടു പോവുകയാണ് ഇപ്പോള്‍ നല്ലത്. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിക്കുന്ന കാര്യമാണ്. രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നും തനിക്കില്ലെന്നും നവാസുദ്ദീന്‍ പറഞ്ഞു.

You must be logged in to post a comment Login