പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രജൗരി ജില്ലയിലെ ഹാമിര്‍പൂര്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ശനിയാഴ്ച വെടിവെയ്പ് നടത്തിയത്. ഇന്ത്യന്‍ സേനയും തിരിച്ചടിച്ചതോടെ വെടിവെയ്പ് ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.

 

 


ശനിയാഴ്ച രാത്രി 11.55 ഓടെയാണ് പാക്കിസ്ഥാന്‍ വെടിവെയ്പ് തുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി വരെ വെടിവെയ്പ് നീണ്ടു നിന്നു. ആളപായമോ മറ്റു നാശനഷ്ടമോ ഇരുഭാഗത്തും രേഖപ്പെടുത്തിയിട്ടില്ല.

You must be logged in to post a comment Login