പാചകവാതകവില കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത് 23 രൂപ; പെട്രോള്‍ ഡീസല്‍ വിലയും കൂട്ടി

LP_gas

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപ കൂട്ടി. കൊച്ചിയില്‍ സബ്‌സിഡിയുളള സിലിണ്ടറിന് 569.50 രൂപയായി. വാണിജ്യസിലിണ്ടറിന് 38 രൂപ കൂടി 1057.50 രൂപയായി.

അതേസമയം, പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോള്‍ വില ലീറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണു വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 65.60 രൂപയും ഡീസലിന് 53.93 രൂപയുമാണു പുതിയ വില. വര്‍ധന അര്‍ധരാത്രി നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില വര്‍ധിച്ചതാണു കാരണമായി പറയുന്നത്.

രണ്ടാഴ്ച മുന്‍പു പെട്രോള്‍ വില ലീറ്ററിന് 83 പൈസയും ഡീസല്‍ വില 1.26 രൂപയും കൂട്ടിയിരുന്നു.

You must be logged in to post a comment Login