പാചകവാതക വിലയില്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 812.50 രൂപ

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ധന. 30 രൂപയുടെ വര്‍ധനവാണ് ഗാര്‍ഹിക സിലിണ്ടറിന് ഉണ്ടായിരികുന്നത്. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിനാണ് 30 രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവയുടെ വില 812.50 രൂപ ആയി.

സബ്‌സിഡി ഉള്ള സിലിണ്ടറിന് ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം സിലിണ്ടറിന്റെ സബ്‌സിഡി തുക 279ല്‍ നിന്നും 308 ആക്കി യഉയര്‍ത്തി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാവട്ടെ 47 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവയുടെ വില 1410 രൂപയായി.

You must be logged in to post a comment Login