പാതിരാത്രിയിൽ നിങ്ങളുടെ ഉറക്കം മുറിയുന്നതിൻ്റെ കാരണങ്ങൾ

 

പാതിരാത്രിയിൽ ഉറക്കം മുറിയുന്നത് പലരേയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. പല കാരണങ്ങൾ കൊണ്ട് അർധരാത്രി പാതിയുറക്കത്തിൽ നമ്മൾ എഴുന്നേൽക്കാറുണ്ട്. ചില കാര്യങ്ങളിൽ ശ്രദ്ധപുലർത്തിയാൽ അർധരാത്രിയിലെ ഉറക്കമുണരൽ ഒഴിവാക്കാനാകും. ഉറക്കം നഷ്ടപ്പെടുത്തുന്ന ചില കാരണങ്ങൾ ഇവയാണ്

കിടപ്പറയിൽ അധികമാകുന്ന ചൂടും തണുപ്പും ഒരു വില്ലനാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ മറ്റൊരു കാരണമാണ്. ത്വക് രോഗ വിദഗ്ദനെ സന്ദ‍ർശിച്ച് പരിഹാരം കാണുക.

കാലിലെ വേദനയും അലർജിയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. നല്ല കിടക്കയാണ് ഉറങ്ങാൻ ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുക. വൈകുന്നേരങ്ങളിൽ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കിയാൽ മൂത്രം ഒഴിക്കാൻ എണീക്കുന്നത് ഒഴിവാക്കാം.

അമിതമായ മദ്യപാനം അസ്വസ്ഥത നിറഞ്ഞ ഉറക്കത്തിന് വഴിവെക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് മദ്യപാനം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണകരമാണ്.മാനസിക പിരിമുറുക്കങ്ങളും, ടെൻഷനും, ആകാക്ഷയും ഒക്കെ ചിലപ്പോൾ ഉറക്കത്തെ അകറ്റി നി‍ർത്തും. മനസ് ശാന്തമാക്കി ഉറങ്ങാൻ കിടക്കുക. മറ്റ് രോഗങ്ങൾക്ക് ഡോക്ടറുടെ സഹയാവും തേടുക

You must be logged in to post a comment Login