പാദങ്ങള്‍ ആകര്‍ഷകമാക്കാം

ഒരാളുടെ വൃത്തി മനസ്സിലാകുന്നത് അയാളുടെ പാദങ്ങളില്‍ നിന്നാണ് എന്നാണ്  പഴമക്കാര്‍ പറയുന്നത്.  ഒരു പരിധി വരെ ഇത് സത്യവുമാണ് . മുഖഭംഗിയില്‍ എല്ലാവരും ശ്രദ്ധിയ്ക്കുമെങ്കിലും പാദസൗന്ദര്യം പലരും അവഗണിയിക്കുന്ന ഒന്നാണ്. ഇതുകൊണ്ടു തന്നെ നല്ല മുഖമുള്ള പലരുടേയും കാലുകള്‍ വൃത്തികേടായിരിക്കുകയും ചെയ്യും. ഉപ്പുറ്റി വിണ്ടു പൊട്ടുക പോലുള്ള പ്രശ്‌നങ്ങള്‍ കാലിന്റെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന പൊതുപ്രശ്‌നവുമാണ്.

പാദങ്ങള്‍ മൃദുവാക്കാന്‍

*ഒരു ടീസ്പൂണ്‍ എണ്ണയില്‍ അല്‍പം പഞ്ചസാര കലര്‍ത്തുക. ഇതുകൊണ്ട് പാദങ്ങള്‍ ഉരയ്ക്കുക. ഇത് ദിവസവും ചെയ്യുന്നത് ഗുണം ചെയ്യും.  കാലുകള്‍ എപ്പോഴും പൊടിയില്‍ നിന്നും ചെളിയില്‍ നിന്നും സംരക്ഷിയ്ക്കുകയെന്നത് വളരെ പ്രധാനം.
*പുറത്തു പോയി വന്നാലുടന്‍ കാലുകള്‍ കഴുകുക. *കാലുകളില്‍ സോക്‌സ് ധരിയ്ക്കുന്നതും ഗുണം ചെയ്യം. ഒരു പഞ്ഞി ഏതെങ്കിലും പ്രകൃതിദത്ത എണ്ണയില്‍ മുക്കി കാല്‍പാദങ്ങള്‍ നല്ലപോലെ മസാജ് ചെയ്യുക തന്നെ വേണം. *ദിവസവും എണ്ണ കൊണ്ട് പാദങ്ങള്‍ മസാജ് ചെയ്യുന്നത് പാദങ്ങള്‍ക്ക് കൂടുതല്‍ മാര്‍ദവം നല്‍കും
*ചെറുനാരങ്ങ മുറിച്ച് ഒരു പകുതിയില്‍ അല്‍പം കല്ലുപ്പോ തരി പഞ്ചസാരയോ ഇട്ട് നല്ല പോലെ സ്ക്രബ് ചെയ്യണം. *ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കാല്‍പാദങ്ങള്‍ ഇറക്കി വയ്ക്കുന്നത് പ്രയോജനം ചെയ്യും. പത്തു മിനിറ്റു നേരം ഇങ്ങനെ ചെയ്ത ശേഷം പ്യൂമിക് സറ്റോണോ ബ്രഷോ കൊണ്ട് കാലുകള്‍ വൃത്തിയാക്കാം.

You must be logged in to post a comment Login