പാനമയ്‌ക്കെതിരേ ആറടിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

നിഷ്‌നി: പനാമയ്‌ക്കെതിരേ ആറു ഗോളടിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. റഷ്യന്‍ മണ്ണിലെ രണ്ടാമത്തെ മാത്രം ഹാട്രിക് പിറന്ന മല്‍സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനായി ഹാട്രിക് നേടിയത്.

22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ഇതില്‍ ആദ്യ രണ്ടെണ്ണം പെനല്‍റ്റിയില്‍ നിന്നായിരുന്നു. ഇതോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് അഞ്ചു ഗോളുമായി ഹാരി കെയ്ന്‍ റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊമേലു ലുക്കാകു എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. റൊണാള്‍ഡോയാണ് കെയ്‌നു മുന്‍പേ റഷ്യയില്‍ ഹാട്രിക് നേടിയ താരം.

എട്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടിയ ജോണ്‍ സ്റ്റോണ്‍സ് 40 മിനിറ്റില്‍ രണ്ടാം ഗോളും നേടി. ജെസ്സെ ലിങ്കാര്‍ഡാണ് ഇംഗ്ലണ്ടിന്റെ ഒരു ഗോള്‍ നോടിയത്യ 36-ാം മിനിറ്റിലായിരുന്നു ഇത്.

പാനമയുടെ ആശ്വാസ ഗോള്‍ ബലോയ് നേടി. പനാമയുടെ ആദ്യ ലോകകപ്പ് ഗോള്‍ കൂടിയാണിത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മല്‍സരത്തില്‍ ബല്‍ജിയത്തോടും തോറ്റ പാനമ രണ്ടാം തോല്‍വിയോടെ പുറത്തായി.

You must be logged in to post a comment Login