പാപ്പന് സ്റ്റെല്ല ചേച്ചിയോട് ഡിങ്കോള്‍ഫിയാണോ?; ആട് 2വിലെ ഡിലീറ്റഡ് സീന്‍ വൈറല്‍

ക്രിസ്മസിന് തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രസകരമായ രംഗങ്ങളാണ് പ്രേക്ഷകര്‍ക്കായി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
പാപ്പന്റെയും കാമുകിയുടെയും രംഗങ്ങളാണ് പ്രധാനമായും അണിയറക്കാര്‍ പുറത്തു വിട്ട വീഡിയോയില്‍ ഉളളത്.

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഡ്യൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് അപകടം സംഭവിച്ചകാര്യങ്ങള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ആ രംഗങ്ങളും പുറത്തുവന്നിരുന്നു. ആ രംഗങ്ങള്‍ക്ക് പിന്നാലെയാണ് സിനിമയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ അണിയറക്കാര്‍ തന്നെ പുറത്തുവിട്ടത്.

ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ആട്2, മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. കൂടെ ഇറങ്ങിയ മമ്മൂട്ടിയുടെ ബിഗ്ബഡ്ജറ്റ് മാസ്റ്റര്‍ പീസും തിയേറ്ററുകളില്‍ പ്രേക്ഷകരെ നിറച്ച്മുന്നേറുന്നുണ്ട്. മായാനദിയും മികച്ച അഭിപ്രായം നേടി.

You must be logged in to post a comment Login