പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കയ്യേറിയെന്ന ആരോപണം: സിപിഐഎമ്മിന് ബിനോയ് വിശ്വത്തിന്റെ മറുപടി

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കയ്യേറിയെന്ന സിപിഐഎം ആരോപണത്തിന് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മറുപടി. സിപിഐയെ പഴിചാരി ഭൂമിയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ നോക്കണ്ടെന്ന് ബിനോയ് വിശ്വം. സിപിഐയെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ് സിപിഐക്കെതിരെ കഴിഞ്ഞ ദിവസം ഭൂമി കയ്യേറ്റത്തിന്റെ ആരോപണമുയര്‍ത്തിയത്.

കയ്യേറിയ ഭൂമി തിരികെ നല്‍കണമെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.കയ്യേറ്റക്കാരും കവര്‍ച്ചക്കാരും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

You must be logged in to post a comment Login