പാരസെറ്റാമോളിന്റെ അമിത ഉപയോഗം നിയന്ത്രിക്കൂ; വരും തലമുറയ്ക്കായി

ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകുമെന്ന് മാത്രമല്ല, പാരസെറ്റാമോള്‍ കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്നും പഠനം.

paracetamol
പാരസെറ്റാമോള്‍ മാത്രമല്ല മറ്റ് വേദന സംഹാരികളും ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നത് വരും തലമുറയില്‍ വന്ധ്യതയ്ക്ക് കാരണമായേക്കും. എലികളില്‍ നടത്തിയ പഠനത്തില്‍ ഇത് തെളിയിക്കപ്പെട്ട് കഴിഞ്ഞു. ഗര്‍ഭകാലത്ത് വേദന സംഹാരികള്‍ നല്‍കിയ തള്ള എലിയുടെ മക്കള്‍ക്ക് വന്ധ്യത സാധ്യതകള്‍ കൂടുതലാണ്. അണ്ഡത്തിന്റെ ഉല്‍പാദനം കുറവാണെന്ന് മാത്രമല്ല, അണ്ഡങ്ങള്‍ വളരെ ചെറുതാണെന്നും ഗര്‍ഭപാത്രത്തിന് ഭ്രൂണത്തെ വഹിക്കാനുള്ള കട്ടി ഇല്ലാതാകുന്നതായും കണ്ടെത്തി.

മനുഷ്യരുടേയും എലികളുടേയും പ്രത്യുല്‍പാദന കാര്യങ്ങളിലും ജനനേന്ദ്രിയവ്യൂഹങ്ങളിലും സമാനതകളുള്ളത് മനുഷ്യരിലും ഇത് ബാധകമാണെന്ന ആശങ്ക ഉയര്‍ത്തുന്നു. ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകുമെന്ന് മാത്രമല്ല, പാരസെറ്റാമോള്‍ കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്നും പഠനം.

ചെറിയ പനി വന്നാല്‍ പോലും, കുഞ്ഞുങ്ങള്‍ക്ക് ചെറിയ ചൂടുണ്ടായാല്‍ പോലും പാരസെറ്റാമോള്‍ നല്‍കുന്ന ശീലം മരണത്തിന് വരെ കാരണമാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്കാണ് മുന്നറിയിപ്പ് നല്‍കുന്നത്. ചെറിയ പനിക്ക് പാരസെറ്റാമോള്‍ നല്‍കുന്നത് ഓവര്‍ഡോസായി മാറും. ചെറു ചൂട് ശരീരത്തിന്റെ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമാണ്. അതിനാല്‍ വളരെ സ്വാഭാവികമായ ഈ ശരീര പ്രവര്‍ത്തനത്തിന് ഇടയില്‍ പാരസെറ്റാമോള്‍ എന്ന വേദന സംഹാരി നല്‍കുന്നത്, ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും.

പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരളിന്റേയും വൃക്കയുടേയും പ്രവര്‍ത്തനങ്ങളെ തകര്‍ക്കും.

You must be logged in to post a comment Login