പാരീസിലേക്കുള്ള സഞ്ചാരികള്‍ നിലയ്ക്കുന്നു

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതലേ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ ഏറ്റു വാങ്ങിയ ഫ്രാന്‍സിലെ പ്രധാന ബിസിനസ്സാണ് ടൂറിസം.

paris
തീവ്രവാദി ആക്രമണങ്ങള്‍ ഫ്രാന്‍സിന്റെ ടൂറിസം വ്യവസായത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. യൂറോപ്പിന് പുറത്തുനിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ന കുറവ് പാരീസിനുമേല്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.

വന്‍തോതില്‍ പണം ചെലവഴിക്കുന്ന യുഎസ്, ഏഷ്യ, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവിനെ ആക്രമണഭീതി ബാധിച്ചതോടെ യാത്രികരുടെ എണ്ണത്തില്‍ 10% കുറവു വന്നതായി ഡ്യു ഡിമന്‍ഷ് ജേണലിന് ഞായറാഴ്ച നല്‍കിയ അഭിമുഖത്തില്‍ ടൂറിസം സ്റ്റേറ്റ് സെക്രട്ടറി മത്തിയസ് ഫികല്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നുള്ളവരുടെ ബുക്കിങ് റദ്ദായിട്ടില്ലെങ്കിലും ലക്ഷ്വറി താമസ സൗകര്യങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചത്.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതലേ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ ഏറ്റു വാങ്ങിയ ഫ്രാന്‍സിലെ പ്രധാന ബിസിനസ്സാണ് ടൂറിസം. കണക്കെടുത്താല്‍ നീസിലേയ്ക്കുള്ള ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ് ബുക്കിങ്ങുകള്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 57 ശതമാനം കുറഞ്ഞിട്ടുണ്ട്. ട്രാവല്‍ ഡേറ്റാ സ്‌പെഷ്യലിസ്റ്റായ ഫോര്‍വേഡ്കീസിന്റെ ജൂലൈ 23 വരെയുള്ള റിസര്‍വേഷന്‍ കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലൊട്ടാകെ ഈ മാസത്തേയ്ക്കും സെപ്റ്റംബറിലേയ്ക്കും പ്ലാന്‍ ചെയ്യപ്പെട്ടിട്ടുള്ള സന്ദര്‍ശനങ്ങളില്‍ അഞ്ചിലൊന്ന് കുറവു വന്നിട്ടുണ്ട്.

paris2ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിരാവസ്ഥ നടപ്പിലാക്കിയ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് എയര്‍പോര്‍ട്ടിലും പാരീസിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലും പട്ടാളക്കാരുടെ പട്രോളിങ് ഏര്‍പ്പെടുത്തി. സംശയകരമായി കാണപ്പെടുന്ന ബാഗുകളുടെ പരിശോധനമൂലം നഗരത്തിലെ പൊതുഗതാഗതം സ്ഥിരമായി തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.

പാരീസ് റീജിയന്‍ ടൂറിസം കമ്മിറ്റി നടത്തിയ ഒരു പോള്‍ ഈ പ്രവണത ശരി വയ്ക്കുന്നു. ഈ രംഗത്തെ 450 പ്രാദേശിക പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു സര്‍വേ ചെയ്തപ്പോള്‍ പകുതിയിലധികം പേരും ഓഗസ്റ്റ് മാസത്തെ റിസര്‍വേഷന്‍ ‘മോശം അഥവാ വളരെ മോശം’ എന്നു പ്രതികരിച്ചു.

ആക്രമണങ്ങള്‍ക്കു ശേഷം ഒരു ടൂറിസ്റ്റ് ആകര്‍ഷണമെന്ന നിലയില്‍ ഫ്രാന്‍സിന്റെ അവസ്ഥയെ കുറിച്ച് കഴിഞ്ഞ മാസം എയര്‍ ഫ്രാന്‍സ് KLM ഗ്രൂപ്പ് ആശങ്ക പ്രകടിപ്പിച്ചു.

കടപ്പാട്: താര പട്ടേല്‍

You must be logged in to post a comment Login