പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ബിഡിജെഎസുമായി പ്രാഥമിക ചര്‍ച്ച മാത്രം: കുമ്മനം

ബിഷപ്പുമാരെ കാണുന്നത് ക്രിസ്തീയ വോട്ടുകള്‍ ശേഖരിക്കാനല്ല. മറിച്ച്, സൗഹൃദത്തിന്റെ പാലം പണിയാനാണെന്നും കുമ്മനം പറഞ്ഞു.

kummanam

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തുഷാര്‍ വെള്ളാപ്പള്ളിയെ തെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം ബിഡിജെഎസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസുമായി നടന്നിട്ടുള്ളത് പ്രാഥമിക ചര്‍ച്ച മാത്രമാണ്. വിമോചന യാത്ര സമാപിച്ച ശേഷം വിപുലമായ ചര്‍ച്ചകള്‍ നടക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാരെ കാണുന്നത് ക്രിസ്തീയ വോട്ടുകള്‍ ശേഖരിക്കാനല്ല. മറിച്ച്, സൗഹൃദത്തിന്റെ പാലം പണിയാനാണെന്നും കുമ്മനം പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിഷേധ, നിഷിദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും കതിരൂര്‍ മനോജ് വധ ഗൂഡാലോചനക്കേസില്‍ പിണറായിക്ക് മറുപടിയില്ലെന്നും കുമ്മനം വ്യക്തമാക്കി.

You must be logged in to post a comment Login