പാര്‍ട്ടി നിലപാടാണ് ശരി; ജിഷ്ണു പ്രണോയ് സംഭവത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് സംഭവത്തില്‍ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിഷയത്തില്‍ പാര്‍ട്ടി നിലപാടാണ് ശരിയെന്ന് ബേബി പ്രതികരിച്ചു. കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. മഹിജ സംഭവത്തെക്കുറിച്ച് പറഞ്ഞത് വൈകാരിക തലത്തില്‍ നിന്നാണെന്നും ബേബി പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ് എന്നായിരുന്നു സംഭവത്തോട് ബേബി പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണം. പൊലീസുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിലപാടുകളും ബേബി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബേബിയുടെ പ്രതികരണത്തെ മുഖ്യമന്ത്രി തള്ളിയിരുന്നു.

You must be logged in to post a comment Login