പാര്‍ലമെന്റില്‍ ഇന്നു ബജറ്റ് ചര്‍ച്ച

ന്യൂഡല്‍ഹി: പൊതുബജറ്റിന്മേലുള്ള ചര്‍ച്ച രാജ്യസഭയില്‍ ഇന്നാരംഭിക്കും. റെയില്‍ ബജറ്റ് ചൊവ്വാഴ്ച രാജ്യസഭയില്‍ പാസാക്കിയിരുന്നു.ലോക്‌സഭയില്‍ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു വരും. നാലു മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനകള്‍ പരിഗണിച്ച ശേഷം ധനകാര്യബില്‍ ഈയാഴ്ച തന്നെ ലോക്‌സഭയില്‍ പാസാക്കാനും സാധ്യതയുണ്ട്.

You must be logged in to post a comment Login