പാലക്കാട് കോണ്‍ഗ്രസ് സി.പി.എം സംഘര്‍ഷം; വി ടി ബല്‍റാമിനു നേരെ കല്ലേറ്

പാലക്കാട്: എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെ സംഘര്‍ഷം. പാലക്കാട് ജില്ലയിലെ കൂറ്റനാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്. ബല്‍റാമിനെ കയ്യേറ്റം ചെയ്യാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. എംഎല്‍എക്കെതിരെ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ആളുകളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചില്ല.

സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.  തുടര്‍ന്ന് കോണ്‍ഗ്രസ്- സി പി ഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എംഎല്‍എ സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബല്‍റാമിന്റെ ഇന്നോവ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല. പ്രതിഷേധക്കാര്‍ ബല്‍റാമിനെതിരെ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസുകാർക്കടക്കം നിരവധിപ്പേർക്കു പരുക്കേറ്റു. പ്രവർത്തകർ പരസ്പരം കല്ലെറിയുകയാണ്. പൊലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.

എകെജി ബാലപീഢകനാണെന്ന ബൽറാമിന്റെ ഫെയ്സ്ബുക് കമന്റിൽ വിവാദം പുകയുകയാണ്. എംഎൽഎയെ ബഹിഷ്കരിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

You must be logged in to post a comment Login