പാലാരിവട്ടത്ത് പഞ്ചവടിപ്പാലം യാഥാര്‍ഥ്യമായി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പാലാരിവട്ടത്ത് പഞ്ചവടിപ്പാലം യാഥാര്‍ഥ്യമായെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ അറസ്റ്റിലായ കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, ആര്‍ബിസിഡികെ മുന്‍ എജിഎം എം.ടി.തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് പി.ഉബൈദിന്റെ പരാമര്‍ശം. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

പ്രതികളുടെ ജാമ്യാപേക്ഷകളെ വിജിലൻസ് എതിർത്തു. പ്രതികൾക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലൻസ് കോടതിയെ ബോധിപ്പിച്ചു. ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും വിജിലൻസ് ബോധിപ്പിച്ചു.

കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും സൂരജ് ഉൾപ്പെടെയുള്ളവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നും കരാറുകാരന് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് വിജിലൻസ് കേസ്. ജാമ്യാപേക്ഷകൾ കോടതിഈ മാസം 25 ലേക്ക് മാറ്റി

You must be logged in to post a comment Login