പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന് നടത്താൻ തീരുമാനം. 27നാണ് വോട്ടെണ്ണൽ. ബുധനാഴ്ച്ച മുതൽ അടുത്ത മാസം നാലാം തിയതി വരെ പത്രിക സമർപ്പിക്കാം.

കേരളാ കോൺഗ്രസ് എം നേതാവ് കെഎം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലയിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ജോസ് കെ മാണി വിഭാഗവും, പിജെ ജോസഫ് വിഭാഗവും രണ്ട് ചേരിയായി തിരിഞ്ഞ ഈ സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതെരഞ്ഞെടുപ്പാണ് ഇത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. അടുത്ത മാസം അഞ്ചിനാണ് സൂക്ഷ്മ പരിശോധന.

കേരള കോൺഗ്രസ് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം തൊടുപുഴയിൽ ചേർന്നിരുന്നുവെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ പിജെ ജോസഫിന്റെയും ഡെപ്യൂട്ടി ചെയർമാൻ സിഎഫ് തോമസിന്റെയും സാനിധ്യത്തിൽ വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫ് നേതൃത്വവുമായി പാലാ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂട്ടായി ആലോചിക്കാനാണ് തീരുമാനിച്ചതെന്ന് മോൻസ് ജോസഫ് പറഞ്ഞു. നാളെ യുഡിഎഫ് സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. യോഗത്തിൽ കേരളാ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്നും അതിൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

You must be logged in to post a comment Login