പാലാ ഉപതെരഞ്ഞെടുപ്പ്; കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിൽ

Kodiyeri Balakrishnan CPIM

തിരുവോണ ദിനത്തിലെ ആലസ്യത്തിനു ശേഷം പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നുമുതൽ കൂടുതൽ ശക്തമാകും. ഇടതു മുന്നണിയുടെ പ്രവർത്തനം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലെത്തും. ബിജെപി സ്ഥാനാർത്ഥിയുടെ സ്വീകരണ യാത്രക്ക് ഇന്ന് തുടക്കമാകും. യുഡിഎഫ് പ്രചാരണത്തിന് ഉമ്മൻ ചാണ്ടി മറ്റന്നാൾ പാലായിലെത്തും

ഓണത്തിൽ മങ്ങിയ പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് മുതൽ അതിവേഗത്തിൽ . പ്രമുഖ നേതാക്കൾ പാലായിലേക്ക് പ്രചാരണത്തിനെത്തുന്നു. ഇടതു മുന്നണിയുടെ പ്രവർത്തനം വിലയിരുത്താൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലെത്തും .തെരഞ്ഞെടുപ്പിന് മുമ്പ് 4 ദിവസം കൂടി കോടിയേരി പാലായിലെത്തും . മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം പാലായിലുണ്ടാകും. ഉമ്മൻ ചാണ്ടിയും മറ്റ് കോൺഗ്രസ് നേതാക്കളും അടുത്ത ദിവസം പാലായിലെത്തും.

യുഡിഎഫിനൊപ്പം പ്രചരണത്തിനിറങ്ങുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി എൻ ഹരിയുടെ സ്വീകരണ പരിപാടി ഇന്ന് തുടങ്ങും .മുത്തോലി പഞ്ചായത്തിൽ എ എൻ രാധാകൃഷ്ണനാണ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുക . യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടി മറ്റന്നാൾ തുടങ്ങും.

You must be logged in to post a comment Login