‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ,വൈറലായി ഇന്ദ്രന്‍സ്‌

ഷാങ്ഹായ്: ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിയ്ക്കാനറിയാത്തതിന് സ്വയം ട്രോളി നടന്‍ ഇന്ദ്രന്‍സ്.ഷാങ്ഹായിലെ റചൈനീസ് റസ്‌റ്റേറന്റില്‍ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിയ്ക്കാന്‍ ഹോട്ടല്‍ ജീനക്കാരന്‍ പഠിപ്പിയ്ക്കുന്ന വീഡിയോയാണ് ഇന്ദ്രന്‍സ് ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.
‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ” – എന്നാണ് വീഡിയോക്ക് ഇന്ദ്രന്‍സ് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ ചിത്രം ഷാങ്ഹായി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ഇന്ദ്രന്‍സ് നയകനായ ചിത്രത്തിന് ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.മേളയിലെ റെഡ് കാര്‍പ്പെറ്റിലും ഇന്ദ്രന്‍സ് പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിരുന്നു.

You must be logged in to post a comment Login