പാവപ്പെട്ടവര്‍ക്കായി അഞ്ചുകോടി വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മോദി

modi (1)
റായ്പൂര്‍: 2022 ആകുമ്പോഴേക്കും പാവപ്പെട്ടവര്‍ക്കായി അഞ്ചുകോടി വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അഞ്ചുകോടി കുടുംബങ്ങള്‍ ഇപ്പോഴും ഭവനരഹിതരാണ്. ഇതില്‍ രണ്ടുകോടി കുടുംബങ്ങള്‍ നഗരങ്ങളിലും രണ്ടുകോടി കുടുംബങ്ങള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതൊരു അടിസ്ഥാനസൗകര്യ പദ്ധതിയല്ല, മറിച്ച് പാവപ്പെട്ടവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മോദി പറഞ്ഞു. നിര്‍മാണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ല്‍ എങ്ങനെയുള്ള ഇന്ത്യയായിരിക്കണം നമുക്കാവശ്യമെന്നു ഓരോ ഇന്ത്യന്‍ യുവാക്കളും ചിന്തിക്കണം. നല്ല കഴിവുള്ളവരാണ് നമ്മുടെ യുവാക്കള്‍. ജോലി സൃഷ്ടാക്കളായി നമ്മുടെ യുവാക്കള്‍ മാറണമെന്നും മോദി പറഞ്ഞു.

You must be logged in to post a comment Login