‘പിഎം മോദി’ക്ക് വിലക്ക്; തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ ‘പിഎം മോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെയായിരുന്നു റിലീസ് ചെയ്യാനിരുന്നത്.

നേരത്തെ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​രജി സു​പ്രീം കോ​ട​തി ത​ള്ളിയിരുന്നു. കേ​സി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും സി​നി​മ പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​മാ​ണോ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ‌് ക​മ്മീ​ഷ​നാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നടപടിയെടുത്തത്.

23 ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാർ. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി ആണ് ചിത്രത്തിൽ മോദി ആയി വേഷമിടുന്നത്.

You must be logged in to post a comment Login