പിഎസ്‌സിയെയും വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

പി.എസ്.സി ഭരണഘടനാ സ്ഥാപനമാണെന്നും അതിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് കൊണ്ടുവരുന്നത് രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പി.എസ്.സിയുടെ വാദം കോടതി തള്ളി.


supreme court

ന്യൂഡല്‍ഹി: പബ്ലിക് സര്‍വീസ് കമ്മിഷനെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് 2011ലെ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. പി.എസ്.സിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഉത്തരക്കടലാസ് ഉള്‍പ്പെടെ എല്ലാ രേഖകളും വിവരാവകാശത്തിന്റെ പരിധിയില്‍ വരും. അതേസമയം, ഉത്തരകടലാസ് പരിശോധകരുടെ വിവരം പുറത്തുവിടരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് എം.വൈ ഇക്ബാല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പി.എസ്.സി ഭരണഘടനാ സ്ഥാപനമാണെന്നും അതിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് കൊണ്ടുവരുന്നത് രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പി.എസ്.സിയുടെ വാദം കോടതി തള്ളി. നിയമം ബാധകമാക്കിയാല്‍ ജോലി ഭാരവും സാമ്പത്തിക ചെലവും കൂടുമെന്ന വാദം കോടതി അംഗീകരിച്ചില്ല. സുരക്ഷാഭീഷണിയുള്ളതിനാല്‍ ഉത്തരക്കടലാണ് പരിശോധകരുടെ വിവരം പുറത്തുവിടരുതെന്ന പി.എസ്.സിയുടെ വാദം മാത്രമാണ് കോടതി അംഗീകരിച്ചത്.

പി.എസ്.സി നിര്‍ബന്ധമായും വിവരാവകാശ നിയമത്തിന്റെ വരണം. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സംശയത്തിന് അതീതമായി പ്രവര്‍ത്തിക്കണം. വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി നടപടിക്രമങ്ങളിലെ വിശ്വസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

നടപടിക്രമം പാലിച്ച് മൂന്നാമതൊരു കക്ഷിയുടെ വിവരം നല്‍കാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login