പിണക്കം മറന്ന് കേരളത്തിലെ ജനപ്രതിനിധികള്‍ വികസനം പഠിക്കാന്‍ ഗുജറാത്തിലേക്ക്

ഗുജറാത്തിലെ നഗര വികസനം പഠിക്കാന്‍ കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും ഗുജറാത്ത് സന്ദര്‍ശിക്കും. മന്ത്രിമാരായ കെ.എം മാണി, എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി, കെ.സി ജോസഫ് എന്നിവര്‍ക്കൊപ്പം ഇടത് എം.എല്‍.എമാരും സംഘത്തിലുണ്ടായവും.

പി.ശ്രീരാമകൃഷ്ണന്‍, വി. ശിവന്‍കുട്ടി, കെ.വി വിജയദാസ്, കെ.അച്യുതന്‍, സി.മമ്മൂട്ടി, ഇ.കെ വിജയന്‍, പി.ടി.എ റഹീം എന്നീ എം.എല്‍.എമാരാണ് സംഘത്തിലുള്ളത്. പതിനൊന്ന് അംഗ സംഘമാണ് ഗുജറാത്തിലേക്ക് വികസനം പഠിക്കാന്‍ പോകുന്നത്.  സൂറത്തില്‍ ഡിസംബര്‍ 12നാണ് എത്തുന്നത്. വലിയ എതിര്‍പ്പുകളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട് .

You must be logged in to post a comment Login