‘പിണറായി വിജയന്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നു; ബിഎസ്എന്‍എല്ലില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ല’; ആരോപണവുമായി നിയമസഭയില്‍ അനില്‍ അക്കര

anil-akkara

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ അനില്‍ അക്കരയാണ് ഇക്കാര്യം ഉന്നയിച്ചത്.

സിപിഐഎം നേതാക്കള്‍ക്ക് പോലും ഇതില്‍ നിന്നും രക്ഷയില്ല. 27 സിപിഐഎം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കുന്നില്ല. ബിഎസ്എന്‍എല്ലില്‍ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും അനില്‍ അക്കര സഭയില്‍ വ്യക്തമാക്കി.

You must be logged in to post a comment Login