“പി.കെ”യ്ക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി: പോസ്റ്റര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അമീര്‍ഖാന്‍ നായകനാകുന്ന ചിത്രം “പികെ’ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സിനിമയേയും കലയേയും അതിന്റെ തലത്തില്‍ കാണണമെന്നു സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധയാണ് കേസ് പരിഗണിച്ചത്.

PK

ഇന്ത്യന്‍ ഹ്യൂമന്‍ റെറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫോറമാണ് ചിത്രം നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പ്രോത്‌സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പരാതിക്കാരന് ചിത്രം കാണുവാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം കാണാതിരുന്നാല്‍ മതിയെന്നു കോടതി പറഞ്ഞു.സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ഭരണഘടനാ സ്വാതന്ത്ര്യം വിലക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ചിത്രത്തിന്റെ പോസ്റ്ററില്‍ അമീര്‍ഖാന്‍ നഗ്നത ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് മറയ്ക്കുന്ന ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

You must be logged in to post a comment Login