പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി കിട്ടിയിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി; തുടര്‍നടപടി സ്വീകരിക്കാന്‍ കേരളാ ഘടകത്തിന് നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി കിട്ടിയിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തുടര്‍നടപടി സ്വീകരിക്കാന്‍ കേരളാ ഘടകത്തിന് നിര്‍ദേശം നല്‍കിയെന്നും യെച്ചൂരി അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അദ്ദേഹം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടു. ഇന്നലെയാണ് തനിക്ക് പരാതി ലഭിച്ചതെന്നും യെച്ചൂരി പറഞ്ഞു.

പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പ്രകാശ് കാരാട്ടും മന്ത്രി എ.കെ. ബാലനും പ്രതികരിച്ചത്. ഡിവൈഎഫ്‌ഐയ്ക്ക് പരാതി കിട്ടിയിട്ടില്ലെന്ന് എം.സ്വരാജ് എം.എല്‍.എയും പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടയൊണ് വാര്‍ത്ത അറിഞ്ഞത്. പരാതി കിട്ടിയാല്‍ പാര്‍ട്ടി അന്വേഷിച്ച് പരിഹരിക്കുകയാണ് പതിവെന്നും സ്വരാജ് പറഞ്ഞു.

You must be logged in to post a comment Login