പി.കെ.ശശിയുടെ കാര്യത്തില്‍ സര്‍ക്കാരല്ല പാര്‍ട്ടിയാണ് നടപടിയെടുക്കേണ്ടതെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ആഘോഷപരിപാടികള്‍ ഒഴിവാക്കുമെന്നത് തത്വത്തില്‍ അംഗീകരിച്ചതാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഉത്തരവ് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.കലോത്സവത്തിന്റെ ഗ്രേസ് മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടിംഗ് കമ്പനിയായ കെപിഎംജി പഠനം നടത്തുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. പഠനം നടത്തുമ്പോള്‍ കമ്പനിയുടെ ജാതകം നോക്കേണ്ട കാര്യമില്ല.

പികെ ശശി എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദം പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാരല്ല പാര്‍ട്ടിയാണ് നടപടിയെടുക്കേണ്ടതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.സര്‍ക്കാരിന്റെ മുന്നില്‍ പ്രശ്‌നം വന്നിട്ടില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You must be logged in to post a comment Login