പി.കെ ശശിയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയുണ്ടാകുമെന്ന് വി.എസ്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സ്ത്രീ വിഷയം ആയതിനാല്‍ കണിശമായും നടപടിയുണ്ടാകും. പഠിച്ചിട്ടും വേണം നടപടി സ്വീകരിക്കാനെന്നും വി.എസ്. പറഞ്ഞു.

അതേസമയം പരാതിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നും ഷൈലജ വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടുള്ളത്.

You must be logged in to post a comment Login