പി.വി അന്‍വര്‍ എം.എല്‍.എയോട് സ്പീക്കര്‍ വിശദീകരണം തേടി

തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചെന്ന ആരോപണം നേരിടുന്ന പി.വി അന്‍വര്‍ എം.എല്‍.എയോട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിശദീകരണം തേടി. നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് സംബന്ധിച്ചാണ് അദ്ദേഹത്തോട് വിശദീകരണം തേടിയത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. നിയമം ലംഘിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞു, അധികം ഭൂമി കൈവശം വെച്ചു എന്നീ പരാതികളാണ് അന്‍വറിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

You must be logged in to post a comment Login