പി.വി സിന്ധുവിന് ആഡംബര കാര്‍ സമ്മാനിച്ച് നാഗാര്‍ജ്ജുന

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണ്ണം നേടി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ പി.വി സിന്ധുവിന് ആംഡംബര കാര്‍ സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന. ബിഎംഡബ്ല്യു X5 എസ്യുവിയാണ് താരം സമ്മാനിച്ചത്.

തെലുങ്കാന ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബിഎംഡബ്ല്യുവിന്റെ ബ്രാന്റ് അംബാസിഡറും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെണ്ടുല്‍ക്കറും ബാഡ്മിന്റണ്‍ ആരാധകരായ വ്യവസായ പ്രമുഖരും തെലുങ്കാന ബാഡ്മിന്റണ്‍ അസോസിയേഷന്‍ മേധാവി ചാമുണ്ഡേശ്വരനാഥും മുന്‍കൈയെടുത്താണ് സിന്ധുവിനുള്ള കാര്‍ ഒരുക്കിയത്. ബിഎംഡബ്ല്യുവിന്റെ എസ്യുവി എക്സ്5 ന്റെ ഏറ്റവും പുതിയ മോഡലിന്റെ താക്കോല്‍ കൈമാറ്റം നാഗാര്‍ജുന നടത്തി.

You must be logged in to post a comment Login