പി.സി.ജോര്‍ജിന് പിന്തുണയുമായി ‘ഐ സപ്പോര്‍ട്ട് പി.സി.ജോര്‍ജ്’ ഫെയ്‌സ്ബുക്ക് കൂട്ടായ്മ

pcgeorge0
കോട്ടയം: എല്‍ഡിഎഫ് കൈയ്യൊഴിഞ്ഞതിനു പിന്നാലെ പി.സി.ജോര്‍ജിനായി ഫെയ്‌സ്ബുക്കില്‍ അണികളുടെ പ്രചാരണം. ‘ഐ സപ്പോര്‍ട്ട് പി.സി.ജോര്‍ജ്’ എന്ന അണികളുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞ ചിരിയോടെ വോട്ടര്‍മാരെ സമീപിക്കുകയാണ് ജോര്‍ജ്.

ഗള്‍ഫില്‍നിന്ന് നിയന്ത്രിക്കുന്ന ‘ഐ സപ്പോര്‍ട്ട് പി.സി.ജോര്‍ജ്’ എന്ന പേജില്‍ ജോര്‍ജിനായി കൊച്ചുകുട്ടികള്‍ വരെ വോട്ട് അഭ്യര്‍ഥിക്കുന്നു.

സ്വതന്ത്രനായി മല്‍സരിക്കാനുള്ള ജോര്‍ജിന്റെ തീരുമാനം വന്ന് തൊട്ടുപിന്നാലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ പോസ്റ്റര്‍ പതിക്കാനിറങ്ങിയവരെ നയിക്കാന്‍ മകന്‍ ഷോണ്‍ ജോര്‍ജുമുണ്ടായിരുന്നു.

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഔദ്യോഗിക പേജില്‍ പി.സി.ജോര്‍ജ് അവസാന പോസ്റ്റിട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. എന്നാല്‍ ഇടതുമുന്നണി സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന്, എല്‍ഡിഎഫ് തന്നെ വഞ്ചിച്ചുവെന്ന ആരോപിച്ചും ജനപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും അറിയിച്ച് ജോര്‍ജിന്റെ വാര്‍ത്താസമ്മേളനവും കഴിഞ്ഞതോടെ പൂഞ്ഞാറിലെ ഓരോ നിമിഷവും ഫെയ്‌സ്ബുക്കിലെത്തി.

You must be logged in to post a comment Login