പി.സി ജോര്‍ജ് എംഎല്‍എയും ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി

കോ​ട്ട​യം: പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​. ഒരു ചാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് ന​ടി​യു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് പി.​സി ജോ​ർ​ജ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ര​ണ്ടു​ത​വ​ണ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​തോ​ടെ അ​വ​താ​ര​ക​ൻ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച ന​ട​ൻ​മാ​രാ​യ ക​മ​ൽ​ഹാ​സ​ൻ, അ​ജു​വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പൊ​ലീ​സാ​ണ് ക​മ​ൽ​ഹാ​സ​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ത​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​രെ അ​റി​യി​ക്കു​ന്ന​തി​നി ട​യി​ലാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ന​ടി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ച​ത്.

ദി​ലീ​പി​ന് പി​ന്തു​ണ അ​റി​യി​ച്ചു​ള്ള ഫെയ്‌സ്ബുക്ക് പോ​സ്റ്റി​ലാ​ണ് അ​ജു​വ​ർ​ഗീ​സ് ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ജു​വി​ന്‍റെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

നടി റിമ കല്ലിങ്കലും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login