പീഡനത്തെ തുടര്‍ന്ന് ലൈവ് സ്ട്രീമിംഗില്‍ ആപ്പില്‍ യുവതിയുടെ ആത്മഹത്യ തത്സമയം

periscope-1

പാരിസ്: ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പില്‍ വീഡിയോ തത്സമയം ലോകത്തെ മുഴുവന്‍ കാണിച്ച് യുവതി ആത്മഹത്യ ചെയ്തു. പാരിസിലാണ് സബേര്‍ബന്‍ ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത യുവതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈഗീക പീഡനത്തെ തുടര്‍ന്നാണ് തന്റെ ആത്മഹത്യയെന്ന് യുവതി പെരിസ്‌കോപ്പ് വീഡിയോയില്‍ പറയുന്നുണ്ട്. പീഡിപ്പിച്ച ആളുടെ പേരും യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പെരിസ്‌കോപ്പ് ഉപഭോക്താക്കളായ ആയിരക്കണക്കിനു പേരാണ് ഈ വീഡിയോ തത്സമയം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവതി എന്തിനാണ് ആത്മഹത്യ ലൈവാക്കിയത് എന്ന കാര്യവും വ്യക്തമല്ല. പെരിസ്‌കോപ്പിലൂടെ വീഡിയോ കണ്ട ഒരാളാണ് ഇത് പൊലീസിനെ അറ്ിയിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ തത്സമയം മറ്റുള്ളവരെ കാണിക്കാന്‍ സാധിക്കുന്ന പെരിസ്‌കോപ്പ് ആപ്ലിക്കേഷന്‍ 2016ലാണ് ആദ്യമായി രംഗത്തിറങ്ങിയത്.

You must be logged in to post a comment Login